കെഎസ്ആര്‍ടിസിക്ക് 103 കോടി
Friday, February 7, 2025 4:26 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
പെന്ഷന് വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.