കേരള ശാസ്ത്ര കോൺഗ്രസിന് ഇന്നു തുടക്കം
Friday, February 7, 2025 2:12 AM IST
തൃശൂർ: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 37-ാം കേരള ശാസ്ത്ര കോൺഗ്രസ് ഇന്നു മുതൽ പത്തുവരെ കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കാമ്പസിൽ നടക്കും.
നാരാവിലെ പത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ വിശിഷ്ടാതിഥിയാകും.
ദേശീയ ശാസ്ത്ര പ്രദർശനം ഇന്നു രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. കേരള കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.എ. സക്കീർ ഹുസൈൻ അധ്യക്ഷനാകും.
രാവിലെ പത്തു മുതൽ വൈകുന്നേരം ഏഴുവരെയാണു പ്രദർശനം. നാളെ രാവിലെ 11.45നു ഹരിതഭാവിക്കുവേണ്ടിയുള്ള സാങ്കേതിക പ്രവർത്തനം എന്ന ഫോക്കൽ തീം പ്രബന്ധാവതരണം പ്രഫ. ഇന്ദ്രനീൽ മന്നയും പ്രഫ. ഡോ. സെബാസ്റ്റ്യൻ പീറ്ററും നിർവഹിക്കും.