സ്പോർട്സ് ഓഫീസർ ചുമതലയിൽനിന്ന് എഡിജിപി അജിത്തിനെ മാറ്റി
Wednesday, February 5, 2025 4:19 AM IST
തിരുവനന്തപുരം: പോലീസ് സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽനിന്ന് എഡിജിപി എം.ആർ അജിത്കുമാറിനെ മാറ്റി പകരം എഡിജിപി എസ്.ശ്രീജിത്തിനെ നിയമിച്ചു.
സ്പോർട്സ് ഓഫീസർ ചുമതലയിൽ തുടരുന്നത് ബുദ്ധിമുട്ടാണെന്ന് അജിത്കുമാർ സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി.
പോലീസിൽ സ്പോർട്സ് ക്വാട്ട നിയമനങ്ങളെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റം. രണ്ട് ബോഡി ബിൽഡിംഗ് താരങ്ങളെ ഡിജിപിയുടെ എതിർപ്പ് തള്ളി സർക്കാർ ഇൻസ്പെക്ടർ റാങ്കിൽ നിയമിച്ചതിന് പിന്നാലെ കണ്ണൂരിലെ വോളിബോൾ താരത്തെയും നിയമിക്കാൻ സ്പോർട്സ് ഓഫീസർക്കു മേൽ സമ്മർദ്ദമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വിവാദം ഭയന്ന് സ്ഥാനമൊഴിഞ്ഞത്.