എഎച്ച്എസ്ടിഎ സംസ്ഥാന സമ്മേളനം ഇന്നു മുതൽ
Thursday, February 6, 2025 4:50 AM IST
മൂവാറ്റുപുഴ: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) സംസ്ഥാന സമ്മേളനം ഇന്നു മുതൽ എട്ടുവരെ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഖാദർ കമ്മിറ്റി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തിൽ ഇന്ന് രാവിലെ 10ന് വിദ്യാഭ്യാസ സെമിനാർ നടക്കും. നാളെ രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് ആർ. അരുണ്‍കുമാർ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന കൗണ്‍സിൽ. വൈകുന്നേരം മൂന്നിന് പ്രതിനിധി സമ്മേളനം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും.
പ്രകടനത്തെത്തുടർന്ന് നഗരസഭ ടൗണ്‍ ഹാൾ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്യും. എട്ടിന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം കെ. ഫ്രാൻസിസ് ജോർജ് എംപിയും 12ന് യാത്രയയപ്പ് സമ്മേളനം ബെന്നി ബഹനാൻ എംപിയും വനിതാ സമ്മേളനം ജെബി മേത്തർ എംപിയും ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി അവാർഡുകൾ നൽകും. തുടർന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്.
പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. അരുണ്‍കുമാർ, ജനറൽ സെക്രട്ടറി എസ്. മനോജ്, വൈസ് പ്രസിഡന്റ് ടി.എൻ. വിനോദ്, സെക്രട്ടറി ജിജി ഫിലിപ്, ജില്ലാ സെക്രട്ടറി ബിനു കെ. വർഗീസ് എന്നിവർ പങ്കെടുത്തു.