ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ: രജിസ്ട്രേഷൻ 10നു മുമ്പ് പൂർത്തീകരിക്കണം
Thursday, February 6, 2025 4:47 AM IST
തിരുവനന്തപുരം: മാർച്ച് ആറിന് ആരംഭിക്കുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്കു വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടപടികൾ ഈ മാസം 10നു മുമ്പ് പൂർത്തീകരിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് .രജിസ്ട്രേഷൻ https:// hseportal.kerala.gov.in/ പോർട്ടൽ മുഖേന ചെയ്യണം.
നിലവിൽ സ്കൂളിലെ പ്രിൻസിപ്പലിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ഇൻസ്റ്റിറ്റ്യൂഷൻ ലെവൽ അപ്രൂവറായി ലോഗിൻ ചെയ്യുകയും ഒരു അധ്യാപകനെ ഈ ജോലി ചെയ്യുന്നതിനായി നിയമിക്കുകയും വേണം. തുടർന്ന് ഈ അധ്യാപകന്റെ ലോഗിനിൽ ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തു രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. സാങ്കേതികമായി ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ അത്തരം വിവരങ്ങൾ ഫോൺ നമ്പർ. പാസ് വേർഡ്, സ്ക്രീൻ ഷോട്ട് സഹിതം [email protected] എന്ന ഇ-മെയിലിൽ അറിയിക്കണം.
പ്രിൻസിപ്പൽ ലോഗിനിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തി കൺഫേം ചെയ്യണം. കൺഫേം ചെയ്ത ശേഷം ചെക്ക് ലിസ്റ്റ് പ്രിന്റ് എടുത്തു സൈൻ ചെയ്തു സൂക്ഷിക്കണം.