നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്: വിഎച്ച്പിയുടെ ഹര്‍ജി തള്ളി
Thursday, February 6, 2025 5:45 AM IST
കൊച്ചി: ക്രിസ്ത്യാനിയെ വിവാഹം കഴിച്ച ഹിന്ദുയുവതിക്ക് ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരേ വിഎച്ച്പി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
തിരുവനന്തപുരം സ്വദേശി ബിന്ദുകുമാരി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് അപേക്ഷിക്കുമ്പോള്‍ ജാതി ഹിന്ദുനാടാര്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുന്‍സിഫ് കോടതിയില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി ജോലിയില്‍ പ്രവേശിച്ചു. സര്‍വീസ് കാര്യങ്ങളില്‍ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിഎച്ച്പിയുടെ ഹര്‍ജി തള്ളിയത്.
ബന്ധപ്പെട്ട ജീവനക്കാരനോ സര്‍ക്കാരോ അല്ലാതെ ഇത്തരം വിഷയങ്ങളില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാറും ജസ്റ്റീസ് എസ്. മനുവും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.