കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Thursday, February 6, 2025 5:45 AM IST
കൊച്ചി: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡുകൾ കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പ്രഖ്യാപിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇടുക്കി രൂപതയിലെ മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജോസഫ് മാത്യു, ഹൈസ്കൂള്‍ വിഭാഗത്തില്‍ തലശേരി അതിരൂപതയിലെ തോമാപുരം സെന്റ് തോമസ് ഹൈസ്കൂളിലെ സിസ്റ്റര്‍ കെ.എം. ലിനറ്റ്, യുപി വിഭാഗത്തില്‍ കണ്ണൂര്‍ രൂപതയിലെ ബിജു ഒളാട്ടുപുറം, എല്‍പി വിഭാഗത്തില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ ചെമ്പനരുവി സെന്റ് പോള്‍സ് എംഎസ്സി എല്‍പിഎസിലെ ടി. ജോസഫ് റോയ് എന്നിവര്‍ അര്‍ഹരായി.
ടീച്ചര്‍ എക്സലന്‍സ് അവാര്‍ഡിന് തലശേരി രൂപതയിലെ സെന്റ് മേരീസ് എടൂര്‍ സ്കൂളിലെ ലിന്‍സി പി.സാം, മാവേലിക്കര രൂപതയിലെ പോപ് പയസ് XI ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സി.ടി. വര്‍ഗീസ്, തലശേരി അതിരൂപതയിലെ മാത്യു ജോസഫ് എന്നിവരും അര്‍ഹരായി. പ്രവര്‍ത്തനമികവിനുള്ള രൂപതാ അവാര്‍ഡ് തലശേരി അതിരൂപതയ്ക്ക് ലഭിച്ചു. നാളെയും മറ്റന്നാളുമായി തൃശൂരില്‍ നടക്കുന്ന കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.