അനന്തുവിനെ ‘അറിയുന്നവർ’ ആരുമില്ല!
Thursday, February 6, 2025 6:11 AM IST
അനന്തു കൃഷ്ണനുമായി എനിക്ക് സാമ്പത്തിക ഇടപാടുകളില്ല. വാര്‍ത്തകളിലൂടെയാണ് അനന്തുവിന്റെ സ്കൂട്ടര്‍ തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. വനിതാ കമ്മീഷന് അംഗം ആയിരുന്നപ്പോഴാണു പരിചയം. വിശ്വസ്തനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. അനന്തുവുമായി എ.എന്‍. രാധാകൃഷ്ണന്റെ സംഘടനയുടെ ബന്ധത്തെക്കുറിച്ചും അറിവില്ലായിരുന്നു. പല പരിപാടികളിലും ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ട്.
ജെ. പ്രമീളാ ദേവി (ബിജെപി നേതാവ്)
അനന്തുവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇവ അനന്തു പറ്റിക്കപ്പെട്ട കേസുകളായിരുന്നു. മൂന്ന് വര്‍ഷത്തോളമായി മോട്ടോര്‍ ബൈക്ക്, ലാപ്ടോപ്, ഫോണ്‍ തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട കരാറുകള്‍ ചെയ്തു നല്കാന് ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തില്‍ 75ല്‍ അധികം എന്‍ജിഒകളുമായുള്ള കരാറുകളുമുണ്ട്. മുമ്പ് ജെ. പ്രമീളാദേവിയുടെ സ്റ്റാഫ് ആയിരുന്നുവെന്നും അവര്‍ ബിജെപിയിലേക്കു പോയപ്പോള്‍ താന്‍ ബിസിനസുമായി മുന്നോട്ടു പോവുകയാണു ചെയ്തതെന്നുമാണ് എന്നോടു പറഞ്ഞിരുന്നത്. സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍(സീഡ്) എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമുണ്ട്. അനന്തുവിന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല.
ലാലി വിന്‍സെന്റ് (കോണ്‍ഗ്രസ് നേതാവ് )