സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു
Thursday, February 6, 2025 6:09 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം ഫിഷറീസ് - സാംസ്കാരികം- യുവജനകാര്യ മന്ത്രി സജി ചെറിയാൻ പ്രഖാപിച്ചു.
സാമൂഹികപ്രവര്‍ത്തനം- ബി.മുഹമ്മദ് ഷബീര്‍, ആലപ്പുഴ. ദൃശ്യമാധ്യമം- അരുണിമ കൃഷ്ണന്, തിരുവനന്തപുരം (ദൂരദര്ശന്). പ്രിന്റ് മീഡിയ- ആര്.റോഷന്, എറണാകുളം (മാതൃഭൂമി). കല- കെ.എ.ഐശ്വര്യ, പാലക്കാട്, കായികം - (പുരുഷന്)- ഷിനു ചൊവ്വ, കണ്ണൂര്‍. കായികം - (വനിത) വി.പി. അനഘ, തൃശൂര്‍, ഡി. ദേവപ്രിയ, പത്തനംതിട്ട. സാഹിത്യം- കിംഗ് ജോണ്‍സ്, തൃശൂര്‍. കൃഷി- ജെ.ജ്ഞാനശരവണന്, പാലക്കാട്. സംരംഭകത്വം- കെ.എ അന്‍സിയ പാലക്കാട്. സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബ്-ചങ്ങാതിക്കൂട്ടം സാംസ്കാരിക കലാവേദി, കോവില്‍വിള, ഉച്ചക്കട, തിരുവനന്തപുരം. സംസ്ഥാനത്തെ മികച്ച യുവാ ക്ലബ്ബ്- യുവാ ചങ്ങനാശേരി, ചങ്ങനാശേരി. സംസ്ഥാനത്തെ മികച്ച അവളിടം ക്ലബ്ബ്- അവളിടം യുവതി ക്ലബ്ബ് മാന്നാര്‍.
അവാര്‍ഡിനര്‍ഹരാകുന്ന വ്യക്തികള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നല്‍കും. ജില്ലയിലെ മികച്ച യൂത്ത് - യുവാ- അവളിടം ക്ലബ്ബുകള്‍ക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് - യുവാ - അവളിടം ക്ലബ്ബുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയും നല്കുന്നു. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, മെംബർ സെക്രട്ടറി വി.ഡി. പ്രസന്നകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.