നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയം റൂബി ജൂബിലി സമാപനം നാളെ
Friday, February 7, 2025 2:12 AM IST
പത്തനംതിട്ട: സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിന്റെയും എക്യുമെനിക്കൽ ട്രസ്റ്റിന്റെയും റൂബി ജൂബിലി സമാപനം നാളെ നടക്കും.
രാവിലെ 9.15ന് പ്രാർഥനാ സമ്മേളനം. പത്തിന് പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. നിലയ്ക്കൽ ട്രസ്റ്റ് അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ട്രസ്റ്റ് ഉപാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത, ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ബിഷപ് മാർ ജോസ് പുളിക്കൽ, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ബിഷപ് ഗീവർഗീസ് മാർ അപ്രേം, ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.