ജൈവവൈവിധ്യം ആർക്കും ചൂഷണം ചെയ്യാമെന്ന അവസ്ഥ മാറണം: മേധാ പട്കർ
Friday, February 7, 2025 2:12 AM IST
കൊച്ചി: ജൈവവൈവിധ്യത്തെ ആർക്കും ചൂഷണം ചെയ്തു നശിപ്പിക്കാമെന്ന അവസ്ഥ ഇന്നുണ്ടെന്നു സാമൂഹ്യപ്രവർത്തക മേധാ പട്കർ. ഈ സ്ഥിതി മാറേണ്ടതുണ്ട്. പുഴകളും മലകളും അപൂർവ സസ്യങ്ങളും ജീവജാലങ്ങളും മനുഷ്യരുമടങ്ങുന്ന പ്രകൃതിക്ക് വിലയിടാൻ ആർക്കാണ് കഴിയുകയെന്നും അവർ ചോദിച്ചു.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സബർമതി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച പ്രകൃതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
കൃഷി പൂർണമായും ഡിജിറ്റലൈസ് ചെയ്യുമ്പോൾ കർഷകർ കഷ്ടപ്പെട്ട് വിളയിച്ച ഉത്പന്നങ്ങൾ വിൽക്കാൻ കൊണ്ടുവരുന്ന ചന്തകളും അടച്ചുപൂട്ടുകയാണ്. പ്രാദേശിക നിവാസികൾക്ക് വേണ്ടാത്ത ബ്രൂവറി അവരുടെ നാട്ടിൽ സ്ഥാപിക്കുന്നത് ശരിയല്ലെന്നും മേധ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.