സമർപ്പൺ അവാർഡ് ജാൻസി ജേക്കബിന്
Thursday, February 6, 2025 5:06 AM IST
കൊരട്ടി: മികച്ച ജീവകാരുണ്യ പ്രവർത്തകർക്കുള്ള ഒരു ലക്ഷം രൂപയുടെ സമർപ്പൺ അവാർഡിന് കൊച്ചി തോപ്പുംപടി സ്വദേശി ജാൻസി ജേക്കബ് അർഹയായി. പ്രഫഷണൽ കോഴ്സുകൾ പഠിക്കുന്ന നിർധന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകിവരുന്ന യംഗ് എംപവർമെന്റ് ട്രസ്റ്റിന്റെ സ്ഥാപകയാണ്.
കാൻസർരോഗികൾക്കുള്ള സഹായങ്ങളും നൽകിവരുന്നു. മികച്ച ജീവകാരുണ്യപ്രവർത്തനം നടത്തുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കണ്ടംകുളത്തി ഫാമിലി ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളതാണ് സമർപ്പൺ അവാർഡ്.
നാളെ വൈകീട്ട് നാലിന് തിരുമുടിക്കുന്ന് വാലുങ്ങാമുറി എച്ച്എംഎൽപി സ്കൂൾ ശതാബ്ദി ആഘോഷസമാപനവും ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും നടക്കുന്ന സമ്മേളനത്തിൽ സിഎംഎഫ് ഈസ്റ്റ് ഏഷ്യ പ്രൊവിൻഷ്യൽ ഫാ. ജിജോ കണ്ടംകുളത്തി അവാർഡ് സമ്മാനിക്കും.