കോ​​​ട്ട​​​യം: രാ​​​ഷ്‌​​ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് ക​​​മ്പ​​​നി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടറാ​​​യി നി​​യ​​മി​​ത​​നാ​​യ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് സാ​​മൂ​​ഹി​​കസേ​​വ​​ന​​ത്തി​​ലും നേ​​തൃ​​പാ​​ട​​വ​​ത്തി​​ലും ക​​ഴി​​വു തെ​​ളി​​യി​​ച്ച വൈ​​ദി​​കശ്രേ​​ഷ്ഠ​​നാ​​ണ്.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​ജ​​​പാ​​​ല​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ തെ​​​ള്ള​​​കം ചൈ​​​ത​​​ന്യ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി 15 വ​​​ര്‍ഷ​​​ക്കാ​​​ലം പ്ര​​​വ​​​ര്‍ത്തി​​​ച്ച ഫാ. ​​​മൈ​​​ക്കി​​​ള്‍, സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ങ്കാ​​​ളി​​​ത്ത അ​​​നു​​​മ​​​തി നേ​​​ടി ചൈ​​​ത​​​ന്യ കാ​​​ര്‍ഷി​​​ക​​​മേ​​​ള​​​യെ മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​കീ​​​യ ഉ​​​ത്സ​​​വ​​​മാ​​​ക്കി മാ​​​റ്റി. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ മ​​​ല​​​ബാ​​​ര്‍ സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി​​​യി​​​ല്‍ മൂ​​​ന്നു വ​​​ര്‍ഷ​​​വും കോ​​​ട്ട​​​യം സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി​​​യി​​​ല്‍ 15 വ​​​ര്‍ഷ​​​വും നേ​​​തൃ​​​ത്വം ന​​​ല്‍കി​​​യ​​​തി​​​നൊപ്പം ഹൈ​​​റേ​​​ഞ്ചി​​​ന്‍റെ സ​​​മ​​​ഗ്ര​​​വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ഗ്രീ​​​ന്‍വാ​​​ലി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സൊ​​​സൈ​​​റ്റി​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും നേ​​​തൃ​​​ത്വം ന​​​ല്കി.
കോ​​​ട്ട​​​യം സോ​​​ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി​​​യെ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സ​​​ന്ന​​​ദ്ധസം​​​ഘ​​​ട​​​ന​​​യാ​​​യി ഉ​​​യ​​​ര്‍ത്തു​​​ന്ന​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും നി​​​ര​​​വ​​​ധി ദേ​​​ശീ​​​യ, അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ അ​​​വാ​​​ര്‍ഡു​​​ക​​​ളും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്ധ-​​​ബ​​​ധി​​​ര പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് സ​​​വി​​​ശേ​​​ഷ പ​​​രി​​​ഗ​​​ണ​​​ന ന​​​ല്കി​​​യ​​​തു​​​ള്‍പ്പെ​​​ടെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ സ​​​മ​​​ഗ്ര സു​​​സ്ഥി​​​ര പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്ക് ദേ​​​ശീ​​​യ അം​​​ഗീ​​​കാ​​​രവും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.


സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന വി​​ഭാ​​ഗ​​മാ​​​യ "സ്പ​​​ന്ദ​​​'ന്‍റെ സ്ഥാ​​​പ​​​ക കോ-ഓ​​​ര്‍ഡി​​​നേ​​​റ്റ​​​റാ​​​യും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ ജ​​​സ്റ്റീ​​​സ്, പീ​​​സ് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും ആ​​​റു വ​​​ര്‍ഷ​​​ക്കാ​​​ലം പ്ര​​​വ​​​ര്‍ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സോ​​​ഷ്യ​​​ല്‍ ആ​​​ക്‌​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍, ക്നാ​​​നാ​​​യ അ​​​ക്കാ​​​ദ​​​മി ഫോ​​​ര്‍ റി​​​സ​​​ര്‍ച്ച് ആ​​​ന്‍ഡ് ട്രെ​​​യി​​​നിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍, ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ ക്നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍ഗ്ര​​​സ്, ക്നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ ചാ​​​പ്ലെ​​​യി​​​ന്‍, കെ​​​സി​​​ബി​​​സി ജ​​​സ്റ്റീ​​​സ്, പീ​​​സ് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ന്‍റെ ഡി​​​സാ​​​സ്റ്റ​​​ര്‍ മി​​​റ്റി​​​ഗേ​​​ഷ​​​ന്‍ ടീം ​​​അം​​​ഗം തു​​​ട​​​ങ്ങി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളി​​​ലും ഫാ. ​​​മൈ​​​ക്കി​​​ള്‍ വെ​​​ട്ടി​​​ക്കാ​​​ട്ട് നി​​​ല​​​വി​​​ല്‍ ശു​​​ശ്രൂ​​​ഷ ചെ​​​യ്തു​​​വ​​​രു​​​ന്നു.