കേരളത്തിലെ ബിജെപി നേതാക്കളുടേത് “മുറിവിൽ മുളകു പുരട്ടുന്ന സമീപനം”
Sunday, February 2, 2025 2:40 AM IST
തിരുവനന്തപുരം: മുറിവു കാണുന്പോൾ മുറിഞ്ഞു എന്നു പറയുകയല്ല, മുറിവിൽ അല്പം മുളകു പുരട്ടുന്ന സമീപനമാണ് കേരളത്തിലെ ബിജെപി നേതാക്കളുടേതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേന്ദ്ര ബജറ്റ് കേരള ഫ്രണ്ട് ലി ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ സമീപനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
അത് അവരുടെ രാഷ്ട്രീയം. കടമെടുപ്പ് പരിധിയിൽ ഒരു വർധനയും വരുത്തിയിട്ടില്ല. 6,000 കോടി ദേശീയ പാതയ്ക്ക് വേണ്ടി നൽകിയിരുന്നു. ഈ തുക കടപരിധിയിൽനിന്ന് ഇളവ് ചെയ്ത് തരുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുപോലുമുണ്ടായില്ല. സ്കൂളുകളിൽ ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും ദാലും കൊടുക്കാൻ പറയുമോ എന്നാണ് ഇപ്പോൾ സംശയം. ഇവിടെ ചോറും മീനുമല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു.