ടി.എൻ. പ്രതാപന് കെഎസ്യുവിന്റെ ചുമതല
Sunday, February 2, 2025 1:26 AM IST
തിരുവനന്തപുരം: കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപന് പോഷക സംഘടനയായ കെഎസ്യുവിന്റെ ചുമതല കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നൽകിയതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു അറിയിച്ചു.
ടി.എൻ. പ്രതാപനോടൊപ്പം കെഎസ്യു പ്രവർത്തനങ്ങളിൽ സഹായിക്കാൻ എംഎൽഎമാരായ സജീവ് ജോസഫ്, മാത്യു കുഴൽനാടൻ എന്നിവരെയും ചുമതലപ്പെടുത്തി.