കേരളത്തെ അവഗണിക്കുന്ന ബജറ്റ്: രമേശ് ചെന്നിത്തല
Sunday, February 2, 2025 2:40 AM IST
തിരുവനന്തപുരം: ബീഹാറിനു വാരിക്കോരി കൊടുത്ത കേന്ദ്രം പുതിയ ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
പാലക്കാട് ഐഐടിക്ക് പണം അനുവദിക്കും എന്നതു മാത്രമാണ് കേരളത്തിന് അനുകൂലമായ ഏക തീരുമാനം. വയനാട് പാക്കേജിനെ കുറിച്ച് ബജറ്റിൽ പരാമർശമില്ല. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചും കേരളത്തിന്റെ ചിരകാലാഭിലാഷമായ എയിംസിനെക്കുറിച്ചും ബജറ്റ് നിശബ്ദത പാലിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.