മരിയൻ കോളജിൽ ദേശീയ സെമിനാറിന് തുടക്കമായി
Saturday, February 1, 2025 2:25 AM IST
കുട്ടിക്കാനം: മരിയൻ കോളജിലെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് ധാർമികതയും സുസ്ഥിര ലോകവും എന്ന വിഷയത്തിൽ ദേശീയ സെമിനാറിന് തുടക്കം കുറിച്ചു.
എഐസിടിഇയിൽ നിന്ന് ഭാരതീയ വിജ്ഞാന വ്യവസ്ഥയുടെ വിദഗ്ധ ഡോ. അനുരാധ ചൗധരി ഉദ്ഘാടനം നിർവഹിച്ചു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി ദേശീയ പഠന സർവകലാശാലയിലെ ഡോ. പവനേഷ് കുമാർ, ഒഡിഷ ശ്രീശ്രീ സർവകലാശാലയിലെ ഭരത്ദാസ്, എംജി സർവകലാശാലയിലെ ഡോ. ജോണി ജോൺസൺ, പാലാ മാനേജ്മെന്റ് അസോസിയേഷൻ അധ്യക്ഷ മായ രാഹുൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
കോളജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജോബി സിറിയക്, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം, ഡയറക്ടർ ഡോ. ടി.വി. മുരളി വല്ലഭൻ, ഡപ്യൂട്ടി ഡയറക്ടർ റവ. ഡോ. ജോസ് ചിറ്റടിയിൽ എന്നിവർ പ്രസംഗിച്ചു. പ്രഫ. വി.കെ. സനിൽകുമാർ, ഡോ. ജോഷിജ ജോസ് എന്നിവർ നേതൃത്വം നൽകി.