ജിൻസൺ ആന്റോ ചാൾസിനെ കത്തോലിക്ക കോൺഗ്രസ് ആദരിച്ചു
Saturday, February 1, 2025 1:53 AM IST
കൊച്ചി: ഓസ്ട്രേലിയയിലെ നോർത്തേൺ പ്രവിശ്യാ സർക്കാരിൽ മന്ത്രിയായ മലയാളി ജിൻസൺ ആന്റോ ചാൾസിനെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആദരിച്ചു.
കൊച്ചിയിൽ സംഘടിപ്പിച്ച നേതൃസംഗമത്തിൽ ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
ഓസ്ട്രേലിയയിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ മന്ത്രി എന്ന അപൂര്‍വനേട്ടം കൈവരിക്കുകവഴി ആഗോളതലത്തിൽ ഇന്ത്യയുടെ യശസ് ഉയർത്തിയതായി ബിഷപ് പറഞ്ഞു.
ആഗോളതലത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ പ്രസക്തി വർധിച്ചെന്ന് മറുപടിപ്രസംഗത്തിൽ ജിൻസൺ പറഞ്ഞു. പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. ഫിലിപ്പ് കവിയിൽ, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, അഡ്വ . ടോണി പുഞ്ചക്കുന്നേൽ, അഡ്വ. ബിജു പറയന്നിലം തുടങ്ങിയവർ പ്രസംഗിച്ചു.