റബറിന് പുതിയ പദ്ധതികളില്ലെന്ന്
Sunday, February 2, 2025 1:27 AM IST
കോട്ടയം: റബറിന് മിനിമം വിലയെന്ന റബർ കർഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചില്ലെന്നു മാത്രമല്ല. കോമ്പൗണ്ട് റബറിന്റെ രൂപത്തിൽ നികുതി രഹിതമായും കുറഞ്ഞ നിരക്കിലും നിർബാധമായി ഇനിയും ഇറക്കുമതി തുടരുമെന്നും റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ യുടെ (എൻസിആർപിഎസ്,) ജനറൽ സെക്രട്ടറി ബാബുജോസഫ് അഭിപ്രായപ്പെട്ടു.
ഇന്നത്തെ സാഹചര്യത്തിൽ റബറിന്റെ വില സ്ഥിരത, കർഷകർക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. റബർ കൃഷിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തതു നിരാശാജനകമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ബാബു ജോസഫ്, ജനറൽ സെക്രട്ടറി, എൻസിആർപിഎസ്
ഇടത്തരം വ്യാപാര സമൂഹത്തിനു നേട്ടം
കേന്ദ്രബജറ്റിൽ വ്യാപാരികൾക്കു നേരിട്ട് ഗുണകരമാകുന്ന പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെയില്ലെങ്കിലും മധ്യവര്‍ഗ സമൂഹത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പ്രതിഫലനം ചെറുകിട- ഇടത്തരം വ്യാപാര സമൂഹത്തിനും ലഭിക്കും. കെട്ടിടവാടകയുടെ ടിഡിഎസ് പരിധി കൂട്ടിയതും ശീതീകരിച്ച മത്സ്യവിഭവങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 30ല്‍നിന്ന് അഞ്ചു ശതമാനമായി കുറച്ചതും ഇലക്ട്രോണിക് സാമഗ്രികള്‍ക്ക് തീരുവ കുറച്ചതും സ്വാഗതാര്‍ഹമാണ്.
പി.ജി. ജേക്കബ്, വൈസ് പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
നിഷ്കരുണം അവഗണിച്ചു: സിപിഎം
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ നിഷ്കരുണം അവഗണിച്ചത് പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തോടുള്ള രാഷ്ട്രീയമായ എതിർപ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണ് ബജറ്റ്.
വയനാടിന്റെ പുനരധിവാസത്തിനുള്ള സഹായം പോലും പ്രഖ്യാപിച്ചില്ല. പാർലമെന്റിൽ അടക്കം കേരളത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന ശക്തമായ പ്രതിഷേധം ഉയരണമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.
ജനങ്ങളെക്കാള്‍ പ്രാധാന്യം രാഷ്ട്രീയത്തിന്: മായാവതി
പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവയെ അഭിമുഖീകരിക്കുന്നതിനു പകരം രാഷ്ട്രീയതാത്പര്യങ്ങള്ക്കാണു കേന്ദ്രം മുന്‍ഗണന നല്‍കുന്നത്.