ടി.സി. ബിജു മലബാര്‍ ദേവസ്വം കമ്മീഷണര്‍
Sunday, February 2, 2025 1:27 AM IST
തൃശൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി ടി.സി. ബിജു ചുമതലയേറ്റു. ഇരിങ്ങാലക്കുട സ്വദേശിയാണ്.
2000ത്തില്‍ എച്ച്ആര്എന്സി വകുപ്പില്‍ എല്‍ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ബിജു ഗുരുവായൂര്‍ ഇന്‍സ്പെക്ടര്‍, ഓഡിറ്റ് ഇന്‍സ്പെക്ടര്‍, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡില്‍ കാടാമ്പുഴ, മമ്മിയൂര്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 15 ക്ഷേത്രങ്ങളുടെ ഭരണാധികാരിയായിരുന്നു.