നീതിനിഷേധം: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Saturday, February 1, 2025 2:25 AM IST
കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി നീതീകരിക്കാനാകില്ലെന്നും അടിയന്തരമായി സ്കോളര്‍ഷിപ്പുകള്‍ പഴയതുപോലെ തുടരാൻ നടപടിയുണ്ടാകണമെന്നും സിബിസിഐ അല്മായ കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നല്‍കിയിരിക്കുന്ന വിവിധ സ്കോളര്‍ഷിപ്പ് തുകകള്‍ സംസ്ഥാനം വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്നത് അന്വേഷണവിധേയമാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.