എബിലിറ്റീസ് ഇന്ത്യ എക്സ്പോയ്ക്ക് തുടക്കം
Saturday, February 1, 2025 1:53 AM IST
കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുള്ള ഉത്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉത്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യ എക്സ്പോയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി.
വായ് കൊണ്ട് ചിത്രങ്ങള്‍ വരച്ചു ശ്രദ്ധ നേടിയ സുനിത ത്രിപ്പാണിക്കരയും കാലുകൊണ്ട് ചിത്രം വരയ്ക്കുന്ന സ്വപ്ന അഗസ്റ്റിനും എബിലിറ്റീസ് ഇന്ത്യ എക്സ്പോ എന്നെഴുതിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജന്, കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റഎന്നിവര് മുഖ്യാതിഥികളായിരുന്നു.
സ്വപ്നയുടെയും സുനിതയുടെയും ചിത്രങ്ങള്‍ കൂടാതെ സി കെയര്‍ ബെഡ് റീക്ലെയ്നര്‍ അവതരിപ്പിക്കുന്ന കിടപ്പുരോഗികള്‍ക്കുള്ള സെല്‍ഫ് ഓപ്പറേറ്റഡ് ബാക്ക് റസ്റ്റ്, മെഗറ റോബോട്ടിക്സ് ഫോര്‍ ഹ്യുമാനിറ്റി അവതരിപ്പിക്കുന്ന സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന വീല്‍ ചെയറുകള്തുടങ്ങിയ നിരവധി ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശനത്തിലുണ്ട്.