ഗുണഭോക്താവായി കേരളം: കെ. സുരേന്ദ്രൻ
Sunday, February 2, 2025 2:40 AM IST
കോഴിക്കോട്: കേന്ദ്രബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയുമധികം ആനുകൂല്യങ്ങൾ കിട്ടിയ മറ്റൊരു ബജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും കോഴിക്കോട്ടു നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.