റിക്രൂട്ട്മെന്റിന്റെ മറവില്‍ ഒരു കോടി തട്ടിയ പ്രതി പിടിയില്‍
Saturday, February 1, 2025 1:53 AM IST
കൊച്ചി: വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ മറവില്‍ പലരില്‍ നിന്നായി ഒരു കോടി രൂപയോളം തട്ടിയെടുത്തശേഷം രണ്ടര വര്‍ഷമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍.
കോഴിക്കോട് സ്വദേശി നൗഷാദിനെ(41) യാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്.
2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കലൂരില്‍ നൗഷാദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോം ടെക് എന്ന വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്.