എം. മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
Saturday, February 1, 2025 2:25 AM IST
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം.മെഹബൂബിനെ (64) വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
പി. മോഹനൻ സെക്രട്ടറി സ്ഥാനത്തു മൂന്നുതവണ കാലാവധി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണു ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന മെഹബൂബ് സെക്രട്ടറിയാകുന്നത്.
നിലവിൽ കൺസ്യൂമർ ഫെഡ് ചെയർമാനാണ്. ജില്ലാ സെക്രട്ടേറിയറ്റ് മുന്നോട്ട് വച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.