ചെറുവയൽ രാമന് കാർഷിക സർവകലാശാലാ പ്രഫസർ ഓഫ് പ്രാക്ടീസ് പദവി
Sunday, February 2, 2025 1:26 AM IST
തൃശൂർ: പ്രമുഖ നെൽകർഷകനും പരന്പരാഗത വിത്തിനങ്ങളുടെ സംരക്ഷകനുമായ പദ്മശ്രീ ചെറുവയൽ രാമനു കാർഷിക സർവകലാശാലയുടെ പ്രഫസർ ഓഫ് പ്രാക്ടീസ് പദവി നൽകും.
കാർഷിക സർവകലാശാലയുടെ സ്ഥാപിതദിനാഘോഷം ഉദ്ഘാടനംചെയ്യവെ കൃഷിമന്ത്രിയും സർവകലാശാല പ്രോ ചാൻസലറുമായ പി. പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്.
അന്പലവയൽ കാർഷികഗവേഷണ കേന്ദത്തിലും സർവകലാശാലയുടെ മറ്റു ഗവേഷണകേന്ദ്രങ്ങളിലും സ്വന്തം കൃഷിയിടത്തിലും ചെറുവയൽ രാമൻ തന്റെ അനുഭവജ്ഞാനം കർഷകർക്കും വിദ്യാർഥികൾക്കും ഗവേഷകർക്കുമായി പങ്കുവയ്ക്കുക എന്നതു ലക്ഷ്യമിട്ടാണ് ഈ പദവി എന്നും മന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ ആനുകൂല്യങ്ങളും മറ്റും സർവകലാശാലാ ചട്ടങ്ങളനുസരിച്ചു തീരുമാനിക്കുമെന്നും ഒരു വർഷത്തേക്കായിരിക്കും ഈ പദവിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.