എഐ കാമറ: കെല്‍ട്രോണിന് അടുത്ത ഗഡു കൈമാറാന്‍ അനുമതി
Saturday, February 1, 2025 3:09 AM IST
കൊച്ചി: സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിച്ച ഇനത്തില്‍ കെല്‍ട്രോണിനു നല്‍കാനുള്ള കുടിശികത്തുകയുടെ അടുത്ത ഗഡു കൈമാറാന്‍ ഹൈക്കോടതിയുടെ അനുമതി.
എഐ കാമറ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് വി. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നതടക്കം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയില്‍ ഫണ്ട് അനുവദിക്കുന്നത് കോടതി നേരത്തേ വിലക്കിയിരുന്നു. തുടര്‍ന്ന് കെല്‍ട്രോണിന്റെ ആവശ്യം പരിഗണിച്ച് ആദ്യഗഡു നല്കാന് കോടതി അനുമതി നല്കി. അടുത്ത ഗഡുവിനുവേണ്ടി വീണ്ടും കെല്‍ട്രോണ്‍ ആവശ്യപ്പെടുകയായിരുന്നു.