മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിന് അനുമതി
Saturday, February 1, 2025 2:25 AM IST
റെനീഷ് മാത്യു
കണ്ണൂർ: വാളയാർ ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം. കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണൽ മുഖേനയാണു വിശദമായ അന്വേഷണം നടത്തുന്നതിനു വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അനുമതി നല്കിയിരിക്കുന്നത്.
വാളയാർ ചെക്ക്പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അതുവഴി കടന്നുവരുന്ന ചരക്കു വാഹനങ്ങളുടെയും ടാക്സി വാഹനങ്ങളുടെയും ഡ്രൈവർമാരിൽനിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്നും പണം സൂക്ഷിക്കുന്നതിന് ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ടെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി പണം കണ്ടെത്തിയിരുന്നു.
പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു.
ഈ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കെതിരേയാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി നല്കിയിരിക്കുന്നത്.