കേന്ദ്ര ബജറ്റ് കോർപറേറ്റ് കൊള്ളയ്ക്ക് സഹായം: ബിനോയ് വിശ്വം
Sunday, February 2, 2025 2:40 AM IST
തിരുവനന്തപുരം: കോർപറേറ്റ് കൊള്ളയ്ക്കു ചൂട്ടുപിടിക്കുകയും സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതുമാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
രാഷ്ട്രീയ ദുഷ്ടലാക്കോടെ തയാറാക്കിയ ബജറ്റ് കേരളത്തോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.