പെട്രോൾ ബോംബേറിൽ പരിക്കേറ്റ യുവാവ് മരിച്ചു
Sunday, February 2, 2025 1:27 AM IST
ഒറ്റപ്പാലം: പെട്രോൾ ബോംബേറിൽ പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് (27) മരിച്ചത്. അമ്പലപ്പാറ ചുനങ്ങാട് വാണിവിലാസിനിയിൽ ജനുവരി 13നു പുലർച്ചെ രണ്ടരയോടെയുണ്ടായ ബോംബേറിലാണ് വിഷ്ണുവിനു പരിക്കേറ്റത്.
നിർമാണത്തിലിരിക്കുന്ന വീട്ടിൽ കിടന്നുറങ്ങുന്ന സമയത്തായിരുന്നു ബോംബേറ്. പ്രതിയും പരിസരവാസിയുമായ നീരജാണ് ബോംബെറിഞ്ഞത്. ഇയാൾ റിമാൻഡിലാണ്. നിർമാണം നടന്നിരുന്ന വീടിന്റെ ഉടമയും പ്രതിയുമായുള്ള തർക്കമാണ് ആക്രമണത്തിനു കാരണം.