ന്യൂനപക്ഷ സ്കോളർഷിപ്പ് പുനഃസ്ഥാപിക്കണം: വി.ഡി. സതീശൻ
Saturday, February 1, 2025 3:09 AM IST
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറച്ച ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ് ഉടൻ പുനഃസ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആവർത്തിക്കുമ്പോഴാണ് പാവപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പിലും കൈവച്ചത്.
സാമ്പത്തികവർഷം തീരാൻ രണ്ടു മാസം മാത്രം ശേഷിക്കെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പദ്ധതി ചെലവ് വെറും മൂന്നു ശതമാനത്തിൽ താഴെയാണ്.
മദ്യനിർമാണ ശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി ശ്രദ്ധിക്കണമെന്നും സതീശൻ പറഞ്ഞു.