ഇൻസെപ്ട്ര 2കെ 25: രാജഗിരി ജേതാക്കൾ
Sunday, February 2, 2025 1:26 AM IST
കൊച്ചി: കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ നടന്ന അന്തർദേശീയ മാനേജ്മെന്റ് ആൻഡ് കൾച്ചറൽ ഫെസ്റ്റിന്റെ (ഇൻസെപ്ട്ര 2കെ 25) 10-ാം പതിപ്പിൽ കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് ഓവറോൾ ജേതാക്കളായി.
കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനാണു രണ്ടാം സ്ഥാനം. രണ്ടര ലക്ഷം രൂപയാണ് ഫെസ്റ്റിൽ ആകെ സമ്മാനത്തുകയായി നൽകിയത്.
വിവിധ വിഭാഗങ്ങളിലെ വിജയികൾ: ബെസ്റ്റ് മാനേജർ-ഐറിൻ എൽസ ജോർജ് കുസാറ്റ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, ലോജിസ്റ്റിക്സ് ഗെയിം- രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, ഐപിഎൽ ലേലം- ബിസിനസ് ക്വിസ്- കൊടകര സഹൃദയ, ഐടി ഗെയിം, മാർക്കറ്റ് ഗെയിം- കുസാറ്റ്, ലാംഗ്വേജ് ഗെയിം- ഇരിങ്ങാലക്കുട ക്രൈസ്റ്റ്, ഗ്രൂപ്പ് ഡാൻസ്- തൃക്കാക്കര ഭാരതമാത, ട്രഷർ ഹണ്ട്- തൃപ്പൂണിത്തുറ ചിന്മയ, എച്ച്ആർ ഗെയിം- തേവര എസ്എച്ച്, ഫാഷൻ ഷോ- കാക്കനാട് ആർസെറ്റ്.
സമാപനച്ചടങ്ങിൽ കോളജ് ഡയറക്ടർ റവ. ഡോ. മാത്യു വട്ടത്തറ, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, സോജൻ ജോസ്, ഇൻസെപ്ട്ര കോ-ഓർഡിനേറ്റർമാരായ ഡോണ മരിയ മാണി, വീണ രഞ്ജിനി, യൂണിയൻ ചെയർമാൻ എം.എ. മുഹമ്മദ് ഷോയ്ബ്, വൈസ് ചെയർപേഴ്സൺ പി.എ. ആദില എന്നിവർ പ്രസംഗിച്ചു.