നോർക്ക ട്രിപ്പിൾ വിൻ ട്രെയിനി: 16 പേരെ ജർമനിയിലേക്ക് തെരഞ്ഞെടുത്തു
Saturday, February 1, 2025 1:53 AM IST
തിരുവനന്തപുരം: പ്ലസ്ടുവിനു ശേഷം ജർമനിയിൽ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്കയുടെ ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി 16 വിദ്യാർഥികളെ യൂണിവേഴ്സിറ്റി ഓഫ് ലൗസിറ്റ് കാൾതീം അധികൃതർ തെരഞ്ഞെടുത്തു. വിദ്യാർഥികളെല്ലാം മികച്ച നിലവാരം പുലർത്തിയെന്നും ജർമൻ സംഘം അഭിപ്രായപ്പെട്ടു.
നോർക്ക സെന്ററിലെത്തിയ യൂണിവേഴ്സിറ്റി ഓഫ് ലൗസിറ്റ കാൾതീം പ്രതിനിധിസംഘം നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.