ഷെറിന്റെ മോചനം: ഗവർണർ തിരിച്ചെത്തിയശേഷം നടപടി
Saturday, February 1, 2025 2:25 AM IST
തിരുവനന്തപുരം: ചെറിയനാട് സ്വദേശി ഭാസ്കര കാരണവരെ വധിച്ച കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ ഗവർണർ മടങ്ങിയെത്തിയ ശേഷം തുടർനടപടിയെടുക്കും.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നൽകിയ പരാതികൾ പരിശോധിച്ചാകും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തുടർ നടപടി സ്വീകരിക്കുക.
ഇപ്പോൾ ഗോവയിലുള്ള ഗവർണർ ചെറുകോൽപ്പുഴ ഹിന്ദുമത കണ്‍വൻഷനിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും. പരാതികളിൽ സർക്കാരിനോടു വിശദീകരണം തേടാനും സാധ്യതയുണ്ട്.