പാലാ: പമാര്‍ സ്ലീവാ മെഡിസിറ്റിക്ക് ഹരിതകേരളം മിഷന്റെ എ ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം രിസ്ഥിതി പരിപാലന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മാര്‍ സ്ലീവാ മെഡി
Sunday, February 2, 2025 1:27 AM IST
പാലാ: പരിസ്ഥിതി പരിപാലന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ഹരിതകേരളം മിഷന്റെ എ ഗ്രേഡ് ഹരിത സ്ഥാപന സാക്ഷ്യപത്രം ലഭിച്ചു.
ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് ശുചിത്വ-മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊര്‍ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രം ലഭിച്ചത്.
ഏറ്റവും മികച്ച പരിസ്ഥിതി ഊര്ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒന്നാം സ്ഥാനവും കഴിഞ്ഞ വര്‍ഷം മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു.