താംബരം- കൊച്ചുവേളി സ്പെഷൽ ട്രെയിൻ ജൂൺ 29-വരെ നീട്ടി
Saturday, February 1, 2025 1:53 AM IST
കൊല്ലം: താംബരം - കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തിയിരുന്ന എസി എക്സ്പ്രസ് സ്പെഷൽ ട്രെയിനിന്റെ (06035/06036) സർവീസ് കാലാവധി ജൂൺ വരെ ദീർഘിപ്പിച്ച് റെയിൽവേ ഉത്തരവായി.
താംബരം - കൊച്ചുവേളി ട്രെയിൻ ജനുവരി 31വരെയും തിരിച്ചുള്ളത് ഫെബ്രുവരി രണ്ടു വരെയും സർവീസ് നടത്തുമെന്നാണ് റെയിൽവേ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
ഇവ യഥാക്രമം ജൂൺ 27, 29 തീയതികൾ വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത്. പ്രതിവാര ട്രെയിനാണിത്. താംബരത്ത് നിന്ന് വെള്ളിയാഴ്ചകളിലും തിരികെയുള്ള സർവീസ് ഞായറാഴ്ചകളിലുമാണ്. സമയക്രമത്തിൽ മാറ്റമൊന്നുമില്ല. അഡ്വാൻസ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.