ബസില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ചു
Saturday, February 1, 2025 2:25 AM IST
എടക്കര: ഡോര്‍ അടയ്ക്കാതെ ഓടിയ ബസില്‍നിന്നു പുറത്തേക്കു തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മൂത്തേടം താഴെ ചെമ്മംതിട്ട കടായിക്കോടന്‍ മരക്കാറിന്റെ ഭാര്യ മറിയുമ്മ (62) ആണു മരിച്ചത്.
ഇന്നലെ 3.15ഓടെ മൂത്തേടം എണ്ണക്കരകള്ളിയില്വച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസില്‍നിന്നാണ് ഇവർ പുറത്തേക്കു തെറിച്ചുവീണത്.
തണ്ണിക്കടവില്‍ ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എടക്കരയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് താഴെ ചെമ്മംതിട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. മക്കള്‍: ആയിഷ, ശറഫുദ്ദീന്‍, അബ്ദുള്‍ ലത്തീഫ്, ഷെരീഫ്, ജംഷീന. മരുമക്കള്‍: ബഷീര്‍, ജഷീര്‍, നജ്മ , ജസീല.