മ​​​ര​​​ട്: പേ​​​ട്ട മെ​​​ട്രോ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ബൈ​​​ക്ക് മ​​​തി​​​ലി​​​ൽ ഇ​​​ടി​​​ച്ച് ര​​​ണ്ടു യു​​​വാ​​​ക്ക​​​ൾ മ​​​രി​​​ച്ചു.

മ​​​ര​​​ട് തോ​​​ട്ട​​​ത്തി​​​പ​​​റ​​​ന്പ് മെ​​​യ് ഫ​​​സ്റ്റ് റോ​​​ഡി​​​ൽ ച​​​ക്കാ​​​ലാ​​​യി​​​ൽ ബോ​​​ർ​​​ജ്യോ​​​യു​​​ടെ മ​​​ക​​​ൻ ആ​​​രോ​​​ണ്‍ ബോ​​​ർ​​​ഗി​​​യോ (20), കൂ​​​ടെ യാ​​​ത്ര​​​ചെ​​​യ്തി​​​രു​​​ന്ന തൃ​​​ശൂ​​​ർ കൊ​​​ട​​​ക​​​ര മൂ​​​ന്നു​​​മു​​​റി പെ​​​രേ​​​പ്പാ​​​ട​​​ൻ വീ​​​ട്ടി​​​ൽ നി​​​ക്സ​​​ണ്‍ ആ​​​ന്‍റ​​​ണി​​​യു​​​ടെ മ​​​ക​​​ൻ നേ​​​ഥ​​​ൻ നി​​​ക്സ​​​ണ്‍ (20) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ച​​​ന്പ​​​ക്ക​​​ര സ്കൂ​​​ളി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്ത് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 1.52 ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.


നെ​​​ഥേ​​​ൽ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തും ആ​​​രോ​​​ണ്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.30 ഓ​​​ടെ​​​യു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ആ​​​രോ​​​ണി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​രി​​​ക്കു​​​ക​​​യാ​​​ണ്. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് പി​​​താ​​​വ് ഇ​​​ന്ന് എ​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷം തൈ​​​ക്കൂ​​​ടം പ​​​ള്ളി​​​യി​​​ൽ വൈ​​​കു​​​ന്നേ​​​രം സം​​​സ്ക​​​രി​​​ക്കും.