ഓടക്കുഴല്‍ അവാര്‍ഡ് സമര്‍പ്പണം ഇന്ന്
Sunday, February 2, 2025 1:26 AM IST
കൊച്ചി: 2024ലെ ഓടക്കുഴല്‍ അവാര്‍ഡ് സമര്‍പ്പണം ഇന്നു വൈകുന്നേരം അഞ്ചിന് എറണാകുളം മഹാകവി ജി. ഓഡിറ്റോറിയത്തില്‍ നടക്കും.
കഥാകൃത്തും നോവലിസ്റ്റുമായ കെ. അരവിന്ദാക്ഷന് സാഹിത്യകാരൻ സി. രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കും. തുടർന്ന് കവിസമ്മേളനം നടക്കും.