നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം
Friday, January 17, 2025 6:40 AM IST
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന സഭാ സമ്മേളനം മാർച്ച് 28 വരെയാണു ചേരുന്നത്. സമ്മേളനത്തിൽ ആകെ 27 ദിവസം സഭ ചേരും.
ഈ മാസം 20, 21, 22 ദിവസങ്ങളിൽ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. 14 മുതൽ മാർച്ച് രണ്ടു വരെ സഭ ചേരില്ല.