പ​​​റ​​​വൂ​​​ർ (​​​കൊ​​​ച്ചി): പ​​​റ​​​വൂ​​​ർ ചേ​​​ന്ദ​​​മം​​​ഗ​​​ല​​​ത്ത് ഒ​​​രു വീ​​​ട്ടി​​​ലെ മൂ​​​ന്നു​​​പേ​​​രെ ഇ​​​രു​​​ന്പുവ​​​ടി​​​കൊ​​​ണ്ട് ത​​​ല​​​യ്ക്ക​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ഒ​​​രാ​​​ളു​​​ടെ നി​​​ല അ​​​തീ​​​വ​​​ഗു​​​രു​​​ത​​​ര​​​മാ​​​ണ്. കൃ​​​ത്യം ന​​​ട​​​ത്തി​​​യ അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ യു​​​വാ​​​വ് വ​​​ട​​​ക്കേ​​​ക്ക​​​ര പോ​​​ലീ​​​സി​​​ൽ കി​​​ഴ​​​ട​​​ങ്ങി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ ചേ​​​ന്ദ​​​മം​​​ഗ​​​ലം കി​​​ഴ​​​ക്കേ​​​പ്രം പേ​​​രേ​​​പാ​​​ട​​​ത്താ​​​ണ് നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ സം​​​ഭ​​​വം.

കാ​​​ട്ടി​​​പ​​​റ​​​ന്പി​​​ൽ വേ​​​ണു (65), ഭാ​​​ര്യ ഉ​​​ഷ (58), മ​​​ക​​​ൾ വി​​​നീ​​​ഷ (32) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. വി​​​നീ​​​ഷ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ജി​​​തി​​​ൻ ബോ​​​സി​​​നെ ഗു​​​രു​​​ത​​​ര​​​നി​​​ല​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം പ്ര​​​തി ക​​​ണി​​​യാം​​​പ​​​റ​​​ന്പി​​​ൽ ഋ​​​തു ജ​​​യ​​​ൻ (27) വ​​​ട​​​ക്കേ​​​ക്ക​​​ര പോ​​​ലീ​​​സി​​​ൽ കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​യാ​​​യ ഇ​​​യാ​​​ൾ ഇ​​​യാ​​​ൾ മോ​​​ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ജി​​​തി​​​ൻ ബോ​​​സി​​​ന്‍റെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ഋ​​​തു​​​വി​​​നെ സ്റ്റേ​​​ഷ​​​നി​​​ൽ വി​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​കോ​​​പ​​​ന​​​മാ​​​ണ് അ​​​ക്ര​​​മ​​​ത്തി​​​ലും കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലും ക​​​ലാ​​​ശി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ഒ​​​രു ഇ​​​രു​​​ന്പും പൈ​​​പ്പും ര​​​ണ്ടു ക​​​ത്തി​​​ക​​​ളു​​​മാ​​​യി ജി​​​തി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഋ​​​തു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണ് കൂ​​​ട്ട​​​ക്കൊ​​​ല ന​​​ട​​​ത്തി​​​യ​​​ത്. നാ​​​ലു​​​പേ​​​രു​​​ടെ​​​യും ത​​​ല​​​യ്ക്ക് ഇ​​​രു​​​ന്പു​​​വ​​​ടി​​​കൊ​​​ണ്ട് അ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു. വി​​​നീ​​​ഷ​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ ആ​​​രാ​​​ധ്യ, അ​​​വ​​​നി എ​​​ന്നി​​​വ​​​ർ സം​​​ഭ​​​വ​​​ത്തി​​​ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളാ​​​ണ്.