രാഷ്ട്രീയത്തിലും റിട്ടയര്‍മെന്റ് വേണം: ജി. സുധാകരൻ
Friday, January 17, 2025 5:32 AM IST
ആലപ്പുഴ: സര്‍ക്കാര്‍ സംവിധാനം പോലെ തന്നെ രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റ് വേണമെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷന് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 62 വര്‍ഷമായി പാര്‍ട്ടിയിലുണ്ട്. ഇവിടെ പെന്‍ഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രായപരിധി കഴിഞ്ഞവര്‍ എങ്ങനെ ജീവിക്കുന്നു എന്നറിയണം. തനിക്ക് പ്രശ്നമില്ല. പെന്ഷന് കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവര്‍ എന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നും സുധാകരന് പറഞ്ഞു. താന്‍ എംഎല്‍എ ആയത് കൊണ്ട് രക്ഷപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഴിയടച്ച് വേദികെട്ടിയുള്ള സമ്മേളനത്തിനെയും ജി. സുധാകരന് പരോക്ഷമായി വിമര്‍ശിച്ചു. സമരം ചെയ്യുന്നവര്‍ ഗതാഗത നിയമം പാലിക്കണമെന്നായിരുന്നു നിര്‍ദേശം.