ഷർട്ട് ഊരൽ: ശിവഗിരി മഠത്തിന്റെ എതിർപ്പ് മാതൃകാപരമെന്ന് മുഖ്യമന്ത്രി
Thursday, January 16, 2025 2:33 AM IST
തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്ര ദർശനത്തിന് പുരുഷൻമാർ ഷർട്ട് ഊരേണ്ടതില്ലെന്ന ശിവഗിരി മഠത്തിന്റെ നിർദേശം മാതൃകാപരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ശിവഗിരി മഠത്തിന്റെ കടമ. പുരോഗമനപരമായ ആശയങ്ങൾ പഴയ കാലത്തു തന്നെ നടപ്പാക്കിയ കർമയോഗിയാണ് ശ്രീനാരായണ ഗുരു. ആധുനിക കാലത്തിനനുസൃതമായ മാറ്റം എക്കാലവുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.