ആറ്റിങ്ങൽ ഇരട്ടക്കൊല: രണ്ടാം പ്രതിക്ക് ജാമ്യം
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറ്റിങ്ങൽ ഇരട്ട കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായതിനാൽ ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ ശിക്ഷാവിധി റദ്ദാക്കുന്ന കാര്യം കോടതി തീർപ്പാക്കിയില്ല.
ജാമ്യ ഉപാധികൾ വിചാരണ കോടതിക്ക് തീരുമാനിക്കാം. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. കാമുകനൊപ്പം ചേർന്ന് മൂന്നര വയസുള്ള മകളെയും അമ്മയെയും കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അനുശാന്തി.