കെജിഎംഒഎ സംസ്ഥാന സമ്മേളനം
Friday, January 17, 2025 6:06 AM IST
കൊച്ചി: കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ (കെജിഎംഒഎ) 58-ാം സംസ്ഥാന സമ്മേളനം ‘വന്ദനം 2025’ 18, 19 തീയതികളില്‍ കോട്ടയം കുമരകം കെടിഡിസി വാട്ടര്‍ സ്കേപ്സില്‍ നടക്കും. നാളെ രാവിലെ 8.30ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍. സുരേഷ് പതാക ഉയര്‍ത്തും. 10ന് നടക്കുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഡോ. കെ. വേണുഗോപാലന്‍ മെമ്മോറിയല്‍ മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസ പരിപാടി, സംസ്ഥാന ജനറല്‍ ബോഡി യോഗം, മുതിര്‍ന്ന നേതാക്കളെ ആദരിക്കല്‍ എന്നിവ നടക്കും. 19ന് രാവിലെ മന്ത്രി വീണാ ജോര്‍ജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കും.