മുനമ്പം: ജുഡീഷല്‍ കമ്മീഷന് ഹിയറിംഗ് നടത്തി
Thursday, January 16, 2025 2:33 AM IST
മുനമ്പം: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ കമ്മീഷന്റെ ഹിയറിംഗ് എറണാകുളം കളക്ടറേറ്റില്‍ ഇന്നലെ നടന്നു.
ഭൂസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം ഹാജരായി. ഫാ. ആന്റണി തറയില്‍, ഭൂസംരക്ഷണ സമിതി ചെയര്മാന് ജോസഫ് റോക്കി പാലക്കല്‍, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി എന്നിവരും കമ്മീഷനുമുന്നില്‍ ഹാജരായി. വഖഫ് ബോര്‍ഡ് പ്രതിനിധികളും തങ്ങളുടെ നിലപാട് അറിയിക്കാന്‍ കമ്മീഷൻ മുമ്പാകെയെത്തി. കമ്മീഷന് മുമ്പാകെ കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം എന്നീ സംഘടനകള്‍ ഹര്‍ജി നല്കി.