പണം തന്നില്ലേലും വേണ്ടില്ല, പ്രധാനമന്ത്രി വന്നാൽ മതി: മന്ത്രി വാസവൻ
Thursday, January 16, 2025 2:33 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിക്കാത്തതു പ്രധാനമന്ത്രിയുടെ ഡേറ്റ് ലഭിക്കാത്തതിനാലാണെന്നു മന്ത്രി വി.എൻ. വാസവൻ.
പണമൊന്നും തരുന്നില്ലെങ്കിലും പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തണമെന്നാണ് ആഗ്രഹം. ഡേറ്റ് ലഭിക്കുന്നതിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.