തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ ചെ​​​ല​​​വ് കു​​​റ​​​ഞ്ഞ രീ​​​തി​​​യി​​​ൽ സൂ​​​ക്ഷ്മ ജ​​​ല​​​സേ​​​ച​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നുവേ​​​ണ്ടി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കിവ​​​രു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​ർ​​​കെ​​​വി​​​വൈ–​​​പി​​​ഡി​​​എം​​​സി (പെ​​​ർ ഡ്രോ​​​പ്പ് മോ​​​ർ ക്രോ​​​പ്പ്).

ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​ന്‍റെ ആ​​​ധു​​​നി​​​ക പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ രീ​​​തി​​​യാ​​​യ സൂ​​​ക്ഷ്മ ജ​​​ല​​​സേ​​​ച​​​നം ക​​​ർ​​​ഷ​​​ക​​​ൻ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​യ ജ​​​ലം കൃ​​​ത്യ അ​​​ള​​​വി​​​ൽ സ​​​സ്യ​​​ങ്ങ​​​ളി​​​ലേ​​​യ്‌​​​ക്കെ​​​ത്തു​​​ക​​​യും മെ​​​ച്ച​​​പ്പെ​​​ട്ട സ​​​സ്യ വ​​​ള​​​ർ​​​ച്ച​​​യും വി​​​ള​​​വും ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ജ​​​ലം കു​​​റ​​​ഞ്ഞ അ​​​ള​​​വി​​​ൽ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​യി​​​ൽ വി​​​ള​​​ക​​​ളു​​​ടെ വേ​​​രി​​​നു സ​​​മീ​​​പം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ജ​​​ല​​​സേ​​​ച​​​ന കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ജ​​​ലം പാ​​​ഴാ​​​കു​​​ന്ന​​​ത് കു​​​റ​​​യു​​​ക​​​യും ക​​​ള നി​​​യ​​​ന്ത്ര​​​ണം സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. സൂ​​​ക്ഷ്മ ജ​​​ല​​​സേ​​​ച​​​ന സം​​​വി​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ന്ന ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് അ​​​നു​​​വ​​​ദ​​​നീ​​​യ ചെ​​​ല​​​വി​​​ന്‍റെ 55 ശ​​​ത​​​മാ​​​ന​​​വും മ​​​റ്റു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 45 ശ​​​ത​​​മാ​​​ന​​​വും സാ​​​മ്പ​​​ത്തി​​​ക ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. ഇ​​​ത് പ്ര​​​കാ​​​രം ഒ​​​രു ഗു​​​ണ​​​ഭോ​​​ക്താ​​​വി​​​ന് പ​​​ര​​​മാ​​​വ​​​ധി 5 ഹെക്ടർ കൃ​​​ഷി​​​ക്ക് മാ​​​ത്ര​​​മേ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ.


ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്തി സൂ​​​ക്ഷ്മ ജ​​​ല​​​സേ​​​ച​​​നം ചെ​​​യ്യു​​​ന്ന​​​തി​​​ന് വി​​​ള​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള അ​​​ക​​​ല​​​വും സ്ഥ​​​ല വി​​​സ്തൃ​​​തി​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു സ​​​ർ​​​ക്കാ​​​ർ നി​​​ശ്ചി​​​ത ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ ഫോ​​​ട്ടോ, ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ന്‍റെ കോ​​​പ്പി, ത​​​ൻ വ​​​ർ​​​ഷ ക​​​ര​​​മ​​​ട​​​ച്ച ര​​​സീ​​​ത്, ബാ​​​ങ്ക് പാ​​​സ് ബു​​​ക്കി​​​ന്‍റെ കോ​​​പ്പി, കൃ​​​ഷി ഓ​​​ഫീ​​​സ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം മു​​​ത​​​ലാ​​​യ രേ​​​ഖ​​​ക​​​ളോ​​​ടൊ​​​പ്പം അ​​​പേ​​​ക്ഷ ഫോം ​​​പൂ​​​രി​​​പ്പി​​​ച്ച് അ​​​ത​​​ത് ജി​​​ല്ല​​​യി​​​ലെ കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9400988557, 8075892092, 7025454574.