വന നിയമഭേദഗതി ഉപേക്ഷിച്ചത് സമര പ്രചാരണയാത്ര പ്രഖ്യാപിച്ചതിനാൽ: എം.എം. ഹസൻ
Thursday, January 16, 2025 2:33 AM IST
തിരുവനന്തപുരം: യുഡിഎഫ് മലയോര സമര പ്രചാരണയാത്ര പ്രഖ്യാപിച്ചതിനാലാണ് വന നിയമഭേദഗതി ഉപേക്ഷിക്കാൻ മുഖ്യമന്ത്രിയും സർക്കാരും നിർബന്ധിതരായതെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ.
27 മുതൽ നടക്കുന്ന സമര പ്രചാരണയാത്രയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മലയോര ജനതയുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും ഹസൻ പറഞ്ഞു.