ലൈംഗികാധിക്ഷേപ കേസ്; കുറ്റപത്രം ഉടൻ
Friday, January 17, 2025 6:24 AM IST
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണസംഘം. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ട കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
കേസില്‍ 30 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണു നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ഹണി റോസിനെതിരേ മോശമായ പരാമര്‍ശം നടത്തിയ യുട്യൂബ് ചാനലുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഈ ചാനലുകള്‍ക്കെതിരേയും വരുംദിവസങ്ങളില്‍ നടപടിയുണ്ടാകും.